തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് മരിച്ചത്. സുഹൃത്ത് അബൂബക്കറിന്‍റെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ രജീഷിനെ കണ്ടെത്തിയത്. പിന്നാലെ തന്നെ അബൂബക്കറിനേയും വീട്ടിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ രാമകൃഷ്ണനേയും പോലീസ് കസ്റ്റഡിയിലെടുത്തു. രജീഷ് കുഴഞ്ഞു വീണ് മരിച്ചെന്നായിരുന്നു ഇവരുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയെന്ന് വ്യക്തമായതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

രജീഷിന്‍റെ വാരിയെല്ല് തകർന്നിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്തതോടെ ആദ്യം പറഞ്ഞ മൊഴിയില്‍ അബൂബക്കറിനും രാമകൃഷ്ണനും ഉറച്ചു നില്‍ക്കാൻ കഴിഞ്ഞില്ല. മദൃപാനത്തിനിടയിലുള്ള തകര്‍ക്കത്തിനിടയില്‍ ഇരുവരും അടിച്ചും ചവിട്ടിയും രജീഷിനെ കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി. അബൂബക്കറിന്‍റെ വീട്ടില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്നയാളാണ് രജീഷ്. വാക്കു തര്‍ക്കം കൊലപാതകത്തിലെത്തിയെന്നാണ് പോലീസ് നിഗമനം. 50 കാരനായ രജീഷ് നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന ആളാണ്. മൃതദേഹം അരീപ്പാറ കുടുംബ ശ്മശാനത്തില്‍ സംസ്ക്കരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...