സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊടുപുഴയിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പോലീസിനെ കരുത്തുറ്റ, മാതൃകാപരമായ സേനയാക്കി മാറ്റി. സേനയിലെ മുഴുവൻ അംഗങ്ങളും മാതൃകാപരമായി മാറാൻ അസോസിയേഷൻ പ്രാപ്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. കൊടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് പുതിയ പോലീസ് നിയമം കൊണ്ടുവന്നത്. ജനമൈത്രി പോലീസ് ആരംഭിച്ചതും അക്കാലത്താണ്. ഇത് പോലീസിൽ നല്ല മാറ്റം കൊണ്ടുവന്നു.

കേരള പോലീസിന് അതിൻ്റെ ഭാഗമായി നല്ല മുഖം ലഭിക്കുകയായിരുന്നു. സംഘടന എന്ന നിലയിൽ പോലീസ് അസോസിയേഷനും അതിൽ അഭിമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വർഗീയ സംഘർഷങ്ങൾ ഒഴിവാക്കി നിർത്താൻ കഴിയുന്നു. എന്തെങ്കിലും വർഗീയത തലപൊക്കിയാൽ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കുന്നു. ആ വർഗീയ ശക്തികൾക്കല്ലാതെ പോലീസിൻ്റെ നടപടിയിൽ വിമർശനം ഉണ്ടായിട്ടില്ല. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണ്. രാജ്യത്ത് ഇത്രയും ക്രമസമാധന നിലയുള്ളത് വേറെ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...