വര്‍ഗീയതക്കെതിരായ സമസ്തയുടെ നിലപാട് സാമൂഹ്യപ്രസക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ഗീയതക്കെതിരായ സമസ്തയുടെ നിലപാട് സാമൂഹ്യപ്രസക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ വൈവിധ്യം തകര്‍ക്കുകയാണെന്നും ഒന്നിച്ച് നിന്ന് ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോഡ് സമസ്ത നൂറാം വാര്‍ഷിക സമ്മേളന സമാപനത്തിലായിരുന്നു പരാമര്‍ശം. സമസ്ത ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. വിശ്വാസ സംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപന രഹിതമായി മാത്രം പെരുമാറി.

അതെല്ലാം മതനിരപേക്ഷതയുടെ സംസ്‌കാരത്തെ വലിയൊരളവില്‍ ശക്തിപ്പെടുത്തി. അതുകൊണ്ടുതന്നെ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ സമസ്തയ്ക്ക് ഇതിന്റെയെല്ലാം നേതൃത്വം വഹിക്കുകയും കൂടെ സഞ്ചരിക്കുകയും ചെയ്ത ഒരു സംഘടന എന്ന നിലയില്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്. മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമേ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയൂവെന്നും വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള സമസ്ത നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹ്യ അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയാണുള്ളത്. വര്‍ഗീയതയ്ക്കും മതരാഷ്ട്രവാദങ്ങള്‍ക്കുമെതിരെ നമുക്ക് ഒരുമിച്ച് നീങ്ങാം – മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...