തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പബ്ലിക് റിലേഷൻസ് ജോലി ചെയ്യുന്ന 12 അംഗ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. സമൂഹ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ പ്രതിഛായ വർധിപ്പിക്കുക, മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയരുന്ന വാർത്തകളെ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധിക്കുക തുടങ്ങിയവയാണ് ഇവരുടെ ജോലി. ഈ മാസം 15നാണ് സോഷ്യൽ മീഡിയ സംഘത്തിന്റെ നീട്ടിയ കരാർ കാലാവധി അവസാനിച്ചത്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയയുടെ സേവനവും മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇവരുടെ സേവനം അനിവാര്യമാണെന്നും അതുകൊണ്ടാണ് 16 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടുന്നത് എന്നുമാണ് ഉത്തരവിൽ പറയുന്നത്. ശമ്പളം വർധിപ്പിക്കണമെന്ന ഇവരുടെ ആവശ്യത്തിൽ തീരുമാനമായില്ല. ഇത് ഉടനെ പരിഗണിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. 2 മാസത്തിനുള്ളിൽ ശമ്പളം വർധിപ്പിച്ചേക്കും. 82 ലക്ഷം രൂപയാണ് 12 പേരുടെ ഇപ്പോഴത്തെ വാർഷിക ശമ്പളം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























