നവകേരള സദസ് ; പ്രതിപക്ഷം പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : നവകേരള സദസിൽ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. അവരുടെ വിയോജിപ്പ് തുറന്നു പ്രകടിപ്പിക്കാൻ ഉള്ള അവസരമായിരുന്നു. അവർ പങ്കെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങൾക്കിടെ നവകേരള സദസ് ഇന്ന് കാസർഗോഡ് നിന്നാരംഭിക്കും. നവകേരള സദസിനുള്ള ഫണ്ട്‌ കണ്ടെത്തിയത് സ്പോൺസർഷിപ്പിലൂടെയാണ്. സർക്കാരിന്റെ പണം ചിലവഴിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് അവർ സ്വകാര്യ ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെഎസ്ആർടിസിയുടെ ബസാണത്. നവകേരള സദസ് കഴിഞ്ഞാൽ കെഎസ്ആർടിസി തന്നെ ആ ബസ് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പരിപാടിയെ കുറിച്ചുള്ള വിമർശനം ഉന്നയിക്കാൻ ഉള്ള അവസരം പോലും പ്രതിപക്ഷ എംഎൽഎമാർ ഇല്ലാതാക്കിയിരിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലത്തിലും നടക്കുന്ന പരിപാടിയാണ്. മാറി നിൽക്കുന്ന എംഎഎൽമാർ ഇനിയെങ്കിലും ഇക്കാര്യം മനസിലാക്കി സദസിൽ പങ്കെടുക്കണം. ഉമ്മൻ‌ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി ആൾക്കൂട്ടം കാരണം ലക്ഷ്യം കണ്ടില്ല. എന്നാൽ നവകേരള സദസ് ശാസ്ത്രീയമായാണ് സംഘടിപ്പിക്കുന്നതെന്നും ദേവർകോവിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...