നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകലുന്നുവെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകലുന്നുവെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കോഴിക്കോട് ജില്ലാ നേതൃ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളെ കേള്‍ക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളോട് പാര്‍ട്ടിക്കാര്‍ നന്നായി പെരുമാറണം. അവരെ നന്നായി കേള്‍ക്കണം. മുന്നില്‍ ഇരിക്കുന്ന നാട്ടുകാരെ കേള്‍ക്കാതെ. മൊബൈല്‍ കളിക്കുന്ന നേതാക്കള്‍ ഉണ്ട്. ജനങ്ങളിലേക്ക് ഇറങ്ങണം. സാധിക്കുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കണം. ചെയ്യാന്‍ ആവാത്ത കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തണം.

ജനങ്ങള്‍ക്കിടയിലേക്ക് നന്നായി ഇറങ്ങിയാല്‍ കോഴിക്കോട് 13 മണ്ഡലത്തിലും എല്‍ഡിഎഫ് ജയിക്കുമെന്നും പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആദ്യ തിരഞ്ഞെടുപ്പ് യോഗമാണ് കോഴിക്കോട് നടന്നത്. മുഖ്യമന്ത്രി നേരിട്ട് കളത്തില്‍ ഇറങ്ങി സിപിഐഎം ജില്ലാതല തിരഞ്ഞെടുപ്പ് ആസൂത്രണ യോഗങ്ങള്‍ നടത്താനാണ് സിപിഐഎം തീരുമാനം. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സിപിഐഎം ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്തത്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് കോഴിക്കോട് നിര്‍ണായക യോഗം ചേര്‍ന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...

പിഎം സൂര്യ ഘർ : പദ്ധതിയിൽ ഇനിമുതൽ പുതിയ സ്റ്റിക്കർ നിർ‌ബന്ധമാക്കി കേന്ദ്രം

0
ന്യൂഡൽഹി : പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റാൾ...