എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ സർക്കാർ നിലപാടിനെതിരെ കെസിബിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ സർക്കാർ നിലപാടിനെതിരെ കെസിബിസി. ഭിന്നശേഷി സംവരണത്തിൽ സർക്കാർ സുപ്രീംകോടതിയിൽ അല്ല പോകേണ്ടതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാദർ ആന്റണി അറക്കൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് വിദ്യാഭ്യാസ മന്ത്രിക്ക് മനസ്സിലായിട്ടില്ല. ഒരു വർഷമായിട്ടും സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. എൻഎസ്എസിന് ലഭിച്ചത് പോലെ കൃത്യമായ ഉത്തരവ് ഇടുകയാണ് വേണ്ടതെന്നും ഫാദർ ആന്റണി അറക്കൽ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങനെ എങ്കിലും ഇത് വലിച്ചു നീട്ടുന്നതിനാണ് ഇപ്പോൾ സുപ്രീംകോടതിയിൽ പോയിരിക്കുന്നതെന്നെ ഫാദർ ആന്റണി അറക്കൽ കുറ്റപ്പെടുത്തി. പ്രശ്നനങ്ങൾ പരിഹരിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. നിയമനം നടത്തിയിട്ടു ഉണ്ടേൽ അത്‌ എത്ര ഉണ്ടെന്ന് പറ. പ്രശ്നം പരിഹരിച്ചുവെങ്കിൽ എന്തിനാണ് സുപ്രീംകോടതിയിൽ പോകുന്നതെന്ന് കെസിബിസി ചോദിക്കുന്നു. ഭിന്നശേഷി നിയമനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും ഇനി വരുന്ന തെരഞ്ഞെടുപ്പിലും ബാധിക്കുമെന്നും ഫാദർ ആന്റണി അറക്കൽ മുന്നറിയിപ്പ് നൽകി. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് കേരളം കഴിഞ്ഞദിവസം സുപ്രിംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ വിമർശനവുമായി കെസിബിസി രം​ഗത്തെത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...