അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

എടത്വ: അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. എടത്വ കോയിൽമുക്ക് പുത്തൻപറമ്പിൽ ജോസഫ് വർഗീസി (ജോൺസൺ– 60) നെയാണ് കാണാതായത്. ബന്ധുക്കൾ എടത്വ പൊലീസിൽ പരാതി നൽകി. 20 ദിവസത്തെ അവധിക്ക് കഴിഞ്ഞ ഡിസംബർ 17നാണ് ജോൺസൺ നാട്ടിലെത്തിയത്. ആറാം തീയതി മടങ്ങിപ്പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജനുവരി ഒന്നിന് വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് ഇദ്ദേഹം വീടുവിട്ടിറങ്ങി.

മുൻപും സമാനമായ രീതിയിൽ വീടുവിട്ടിറങ്ങുകയും തിരികെ വരികയും ചെയ്തിരുന്നതിനാൽ വീട്ടുകാർ കാത്തിരുന്നു. എന്നാൽ മടങ്ങിവരാത്തതിനെ തുടർന്ന് മൂന്നാം തീയതി പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുമ്പോൾ കൈയിലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫാണ്. എറണാകുളത്തുനിന്ന് മംഗലാപുരം വഴി വിദേശത്തേക്ക് പോകാനായിരുന്നു എയർ ഇന്ത്യയിൽ ടിക്കറ്റ് എടുത്തിരുന്നത്. ആറാം തീയതി ഇദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് വിമാനത്താവളങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ആറു മാസം മുൻപ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ജോൺസൺ ശസ്ത്രക്രിയ നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...