കോൺഗ്രസ് വിജയോത്സവം നാളെ ( ജനുവരി 12 തിങ്കളാഴ്ച്ച ) ; ഒരുക്കങ്ങൾ പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫിന് ജില്ലയിൽ ഉണ്ടായ ഉജ്ജ്വല വിജയത്തിൻ ആഹ്ലാദം പ്രകടിപ്പിച്ച് ഡി.സി.സി നേതൃത്വത്തിൽ നാളെ (2026 ജനുവരി 12 ) പത്തനംതിട്ടയിൽ സംഘടിപ്പിക്കുന്ന വിജയോത്സവ റാലിയുടേയും സ്വീകരണ സമ്മേളനത്തിന്റേയും ഒരുക്കങ്ങൾ പൂർത്തിയായതായി ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കപുറം പറഞ്ഞു. വൈകിട്ട് 4.30-ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലിക്ക് ശേഷം പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്റിൽ ചേരുന്ന വിജയികളായ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ ജനപ്രതിനിധികൾക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമ്മേളനം എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ്, കെ.പി.സി.സി കോർ കമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യൻ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ആന്റോ ആന്റണി എം.പി, പന്തളം സുധാകരൻ, വൈസ് പ്രസിഡന്റ് മാത്യു കുഴൽ നാടൻ എം.എൽ.എ , ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, പഴകുളം മധു , എൻ ഷൈലജ്, മറ്റ് നേതാക്കൾ എന്നിവർ പ്രസംഗിക്കും. വിജയോത്സവം വൻ വിജയമാക്കുവാൻ ഡി.സി.സി നേതൃത്വത്തിലുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു. പഴയ സ്വകാര്യ ബസ് സ്റ്റാന്റിൽ കൂറ്റൻ സ്റ്റേജ്,പന്തൽ നിർമ്മാണം പൂർത്തീകരിച്ചു. നഗരം കൊടി തോരണങ്ങളാൻ അലംകൃതമായിട്ടുണ്ട്. ജില്ലയിലെ 75 മണ്ഡലങ്ങളിൽ നിന്ന് ബൂത്ത്, വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുമെന്ന് ഡി.സി.സി നേതാക്കൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...