സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നാളെ ദില്ലിയില്‍ ; മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം നാളെ ദില്ലിയിൽ നടത്തുന്ന ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് 12നാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി. ധര്‍ണ്ണയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. ദില്ലിയിലെ എകെജി ഭവന് മുന്നിലാണ് പലസ്തീന് പിന്തുണ നല്‍കികൊണ്ടുള്ള സിപിഎമ്മിന്‍റെ ധര്‍ണ്ണ നടക്കുക. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായാണ് ദില്ലിയില്‍ സിപിഎം ധര്‍ണ്ണ നടത്തുന്നത്.

ഇതിനിടെ യുഎൻ നിർദേശ പ്രകാരം വെടി നിർത്തലിന് ഉടൻ തയ്യാറാകണമെന്നും യുഎൻ രക്ഷാസമിതിയുടെ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്നും ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പലസ്തീനിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പിൽ വിട്ടുനിന്ന ഇന്ത്യൻ നിലപാട് ഞെട്ടിപ്പിക്കുന്നത് ആണെന്ന് ഇടതു പാർട്ടികൾ പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎമ്മും സിപിഐയും ആണ് സംയുക്ത പ്രസ്താവനയിൽ നിലപാടിനെ വിമർശിച്ചത്. പലസ്തീൻ രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയെ നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ നിലപാട്. അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യൻ വിദേശകാര്യ നയം മാറുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...