സംസ്ഥാന റവന്യൂ അവാര്‍ഡ് അടൂര്‍ റീസര്‍വെ സൂപ്രണ്ടാഫീസിന് ; നാളെ (24) മുഖ്യമന്ത്രി വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2024 ലെ സംസ്ഥാന റവന്യൂ അവാര്‍ഡ് അടൂര്‍ റീസര്‍വെ സൂപ്രണ്ടാഫീസിന് ലഭിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ നടക്കുന്ന സംസ്ഥാന റവന്യൂ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അടൂര്‍ റീസര്‍വെ സൂപ്രണ്ട് വൈ. റോയ് മോന്‍ അവാര്‍ഡ് ഏറ്റുവാങ്ങും. ജില്ലയില്‍ മികച്ച സേവനം കാഴ്ചവെച്ച റീസര്‍വെ സൂപ്രണ്ടാഫീസ് നമ്പര്‍ രണ്ട് പത്തനംതിട്ട സര്‍വെയര്‍ പി ജി സന്തോഷ് കുമാര്‍, പത്തനംതിട്ട സര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് കോണ്‍ട്രാക്ട് സര്‍വെയര്‍ അശ്വതി ശശീന്ദ്രന്‍, ഡ്രാഫ്ട്സ്മാന്‍ എസ് മഹേഷ് കുമാര്‍ എന്നിവര്‍ക്ക് 2024 ലെ റവന്യൂ അവാര്‍ഡും ലഭിച്ചു. ഒരോ ജീവനക്കാരും നിര്‍വഹിച്ച ജോലികള്‍ പ്രത്യേകം വിലയിരുത്തി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ഡപ്യൂട്ടി ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ ശുപാര്‍ശ ചെയ്തിട്ടുള്ള നോമിനേഷനുകള്‍ സര്‍വെ ഡയറക്ടറേറ്റില്‍ പരിശോധിച്ച് ഉറപ്പാക്കിയാണ് മികച്ച സേവനത്തിനുള്ള ജീവനക്കാരെ തിരഞ്ഞെടുത്തത്.

സമയബന്ധിതവും ചിട്ടയായതും പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് അടൂര്‍ റീസര്‍വെ സൂപ്രണ്ടാഫീസിനെ അവാര്‍ഡിനര്‍ഹമാക്കിയത്. സംസ്ഥാനത്ത് പുതിയതായി ആരംഭിച്ചിട്ടുള്ള അടൂര്‍, കോന്നി താലൂക്കുകളിലെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ അടൂര്‍ റിസര്‍വെ സൂപ്രണ്ടാഫീസിന് കീഴിലാണ് നടക്കുന്നത്. കോന്നി താലൂക്കിലെ വളളിക്കോട്, പ്രമാടം എന്നീ വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ എട്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും വളളിക്കോട് വില്ലേജിനെ പരാതിരഹിത വില്ലേജാക്കുകയും ചെയ്തു. മൈലപ്ര, കോന്നിത്താഴം, തണ്ണിത്തോട് വില്ലേജുകളുടെ സര്‍വെ ജോലികള്‍ അന്തിമഘട്ടത്തിലാണ്. വള്ളിക്കോട് വില്ലേജിന് 1842 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 18337 കൈവശങ്ങളും, പ്രമാടം വില്ലേജിന് 1657 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 14670 കൈവശങ്ങളും, കോന്നിത്താഴം വില്ലേജിന് 1028 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 7320 കൈവശങ്ങളും, മൈലപ്ര വില്ലേജിന് 126 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 5858 കൈവശങ്ങളും, തണ്ണിത്തോട് വില്ലേജിന് 1182 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 6995 കൈവശങ്ങളിലെയും സര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കി. അടൂര്‍ താലൂക്കിലെ ഏഴംകുളം, പെരിങ്ങനാട് വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ മാര്‍ച്ചില്‍ ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...