തിരുവനന്തപുരം : കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനാവില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അനുസ്മരണ പ്രഭാഷണം നടത്തും. നേരത്തെ ചടങ്ങിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
നാളെ വൈകിട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വെച്ചാണ് കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി. കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ അനുസ്മരണ പ്രഭാഷകനാക്കി. അനുസ്മരണ പരിപാടിയിൽ ഉദ്ഘാടനം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് തീരുമാനം.
ഉമ്മൻ ചാണ്ടിയെന്ന ജനകീയ രാഷ്ട്രീയ നേതാവിനെ അനുസ്‌മരിക്കുന്ന പരിപാടിയിൽ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു കെ.പി.സി.സി ആദ്യം തീരുമാനിച്ചത്. എന്നാൽ മുതിർന്ന നേതാക്കളുടെ ഇടപെടലിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.
ഭരണ – പ്രതിപക്ഷ പാർട്ടികളിലെ മറ്റു നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്. നാളെ വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാകും പരിപാടി നടക്കുക. ഒരു പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ എതിർ പാർട്ടിയിൽ പ്രധാന നേതാവ് പങ്കെടുക്കുന്നുവെന്ന രാഷ്ട്രീയ പ്രത്യേകത കൂടി ചടങ്ങിനുണ്ടാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































