രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമ‍ർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ തുഗ്ലക് പരാമ‍ർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും. രമേശ് ചെന്നിത്തലയുടെ ആക്ഷേപം പരിഹാസ്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം അവസാനിച്ചുവെന്നും യുഡിഎഫ് കാലത്ത് കുട്ടികൾ തെരുവിലിറങ്ങേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പരാമ‍ർശം വിദ്യാ‍ർത്ഥികളുടെ ഭാവിക്ക് നേരെയുള്ള വെല്ലുവിളിയെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. പാഠപുസ്തകങ്ങൾ നേരത്തെ എത്തിക്കുന്നത് ചിലർക്കിപ്പോൾ കുറ്റമായി തോന്നുന്നുവെന്നും മന്ത്രി പരിഹസിച്ചു.

ഒമ്പതാം ക്‌ളാസിലെ കുട്ടി ജയിച്ചോ എന്ന് അറിയാതെ പുതിയ പുസ്തകം കൊടുത്തിട്ട് എന്ത് കാര്യമെന്നായിരുന്നു പാഠപുസ്തക വിതരണം നേരത്തെ നടത്തിയതിൽ രമേശ് ചെന്നിത്തലയുടെ പരാമർശം. പരീക്ഷ പേപ്പർ നോക്കാതെ കുട്ടി ജയിച്ചോ എന്ന് എങ്ങനെ അറിയുമെന്നും വി ശിവൻകുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. ഇതൊക്കെ തുഗ്ലക്ക് പരിഷ്കാരമാണ് എന്നാണ് ചെന്നിത്തല പറ‍ഞ്ഞത്. പുസ്‌തകം നേരത്തെ കൊടുക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എഴുത്തോലയിൽ എഴുതി പഠിച്ച കാലം നാട്ടിൽ ഉണ്ടായിട്ടുണ്ട്. പാഠപുസ്തകം എല്ലാ വർഷവും കൃത്യമായി തൃക്കാക്കരയിലെ പ്രസിൽ അടിക്കുന്നതല്ലേ? അത് സർക്കാരിൻ്റെ ഭരണ നേട്ടമായി പറഞ്ഞു നടക്കണോ എന്നും ചോദിച്ച രമേശ് ചെന്നിത്തല വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നത് തുഗ്ലക്ക് പരിഷ്കാരങ്ങളെന്നും ആവർത്തിച്ചിരുന്നു. ഈ പരാമർശത്തിലാണ് മുഖ്യമന്ത്രിയും മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ച് സ്‌കൂളിലെത്തി ; മധ്യപ്രദേശില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി

0
മൈഹര്‍ : മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി...

സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് ഫീസ് നിരക്ക് ; ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു

0
കോഴിക്കോട്: സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാവൂയെന്ന...

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം....

വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും ; പ്രതി സാഗേഷ് പിടിയിൽ

0
കോഴിക്കോട് : കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി...