മുഖ്യമന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് പ്രതിപക്ഷ നേതാവ് വി.​ഡി സ​തീ​ശ​ന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഗു​ണ്ടാ വി​ള​യാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി ​സ​തീ​ശ​ന്‍. കോ​ട്ട​യ​ത്ത് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്ത​പ്പെ​ട്ടി​രു​ന്ന ഗു​ണ്ട 19 വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. ഗു​ണ്ട​ക​ൾ സം​സ്ഥാ​ന​ത്ത് അ​ഴി​ഞ്ഞാ​ടി​യി​ട്ടും പോ​ലീ​സി​ന് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈ​യാ​ളു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. ഇ​ത്ത​ര​ത്തി​ലാ​ണ് പോ​ലീ​സി​ന്റെ പ്ര​വ​ർ​ത്ത​ന​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടേ​ണ്ടി വ​രും. പൊലീസ് നടപടിയെടുത്താല്‍ അതിനെ പിറകോട്ടടിപ്പിക്കാന്‍ സിപിഎം നേതൃത്വം ഇടപെടുന്നു. ക്രിമിനലുകളെ രാഷ്ട്രീയമായി സിപിഎം ഉപയോഗിക്കുന്നു. അതു കൊണ്ട് പാര്‍ട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. കോ​ട്ട​യ​ത്തെ സം​ഭ​വം കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​തി​ക​രി​ച്ചു.

ഗുണ്ടാ ലിസ്റ്റിലുള്ള കോട്ടയം സ്വദേശിയായ കെ.ടി ജോമോന്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുറ്റത്ത് വിമലഗിരി സ്വദേശി ഷാന്‍ ബാബുവിനെ കൊലപ്പെടുത്തി എത്തിക്കുകയും പോലീസുകാരോട് ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് കെ.ടി ജോമോനെ നഗരത്തില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. രാത്രി ഒന്നരക്ക് തന്നെ ഷാനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയിലാണ് ഷാന്‍ ബാബുവിനെ തല്ലിക്കൊന്ന് സ്റ്റേഷന് മുന്നിലിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...