പോ​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ടു രക്ഷിക്കാന്‍ ശ്രമിച്ച ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാ​വ​റ​ട്ടി : കെ​ട്ട​ഴി​ഞ്ഞു വ​ന്ന പോ​ത്ത് സ്വ​ന്തം പോ​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​തു ക​ണ്ടു രക്ഷിക്കാന്‍ ശ്രമിച്ച ഗൃ​ഹ​നാ​ഥ​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​വ​റ​ട്ടി പെ​രി​ങ്ങാ​ട് പ​ള്ളി​ക്ക് സ​മീ​പം അ​ര​ക്കു​ളം വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. കെ​ട്ട​ഴി​ഞ്ഞു വ​ന്ന ഒ​രു പോ​ത്ത് ച​ന്ദ്ര​ന്‍ വ​ള​ര്‍​ത്തി​യി​രു​ന്ന പോ​ത്തി​നെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ടു ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ പാ​വ​റ​ട്ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പാ​വ​റ​ട്ടി എ​സ്‌എച്ച്‌ഒ എം.​കെ. ര​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ഗു​രു​വാ​യൂ​രി​ല്‍ ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് കെ​ട്ട​ഴി​ഞ്ഞെ​ത്തി​യ പോ​ത്തി​നെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ഫ​യ​ര്‍​ഫോ​ഴ്സ് ലീ​ഡിംഗ് ഓ​ഫീ​സ​ര്‍ പിഎ അ​ബ്ബാ​സ്, തി​രു​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി രാ​യം​മ​ര​ക്കാ​ര്‍ വീ​ട്ടി​ല്‍ നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ത്തി​നെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ആ​ക്കി​യ​ത്. ഈ ​പോ​ത്ത് എ​വി​ടെ​നി​ന്നാ​ണ് എ​ത്തി​യ​തെന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഷീ​ബ​യാ​ണ് ച​ന്ദ്ര​ന്റെ ഭാ​ര്യ. മ​ക്ക​ള്‍ : വൈ​ശാ​ഖ്, വൈ​ഷ്ണ​വ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...