ഇന്ധന വിലവർധനവിൽ കേരളത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ കേരളത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം കുറക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. രാജ്യത്ത് നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിൽ സംസ്ഥാനത്ത് പെട്ടെന്ന് നികുതി ഇളവ് പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കിയത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ പൂർണ സഭാ സമ്മേളനത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മെയ് 15 മുതൽ നാല് തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത്.

നിരന്തരമായ ഈ വിലവർധനവ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും സാമൂഹിക-സാമ്പത്തിക മേഖലകളിലും ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയ ശേഷം മാത്രമേ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ സാധിക്കൂ. ഇന്ധനവിലയിലുള്ള ഈ അനിശ്ചിതത്വം അവസാനിച്ചാൽ മാത്രമേ സർക്കാരിന് കൃത്യമായ തീരുമാനമെടുക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.നികുതി കുറയ്ക്കുന്ന മണ്ടത്തരം കാട്ടില്ലെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി പെട്രോളിന് നാല് തവണയും ഡീസലിന് രണ്ട് തവണയും അധിക നികുതി വേണ്ടെന്ന് വെച്ച് ജനങ്ങൾക്ക് 619 കോടി രൂപയുടെ ഇളവ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ 2016 മുതൽ 2025 വരെയുള്ള ഇടതു സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധനവിലൂടെ 3100 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചിട്ടും ജനങ്ങൾക്ക് ഒരു രൂപയുടെ പോലും ഇളവ് നൽകിയില്ല. അന്ന് ഓട്ടോ-ടാക്സി തൊഴിലാളികളെ സഹായിക്കാൻ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ “നികുതി കുറയ്ക്കുന്ന അത്തരം മണ്ടത്തരങ്ങൾ ഇടതു സർക്കാർ കാണിക്കില്ല” എന്ന് സഭയിൽ പറഞ്ഞത് മുൻ ധനമന്ത്രി തോമസ് ഐസക് ആണെന്ന് മുഖ്യമന്ത്രി സഭാരേഖകൾ ഉദ്ധരിച്ച് ഓർമ്മിപ്പിച്ചു. അന്ന് മണ്ടത്തരം എന്ന് വിശേഷിപ്പിച്ച കാര്യം ഇപ്പോൾ ചെയ്യാൻ ആവശ്യപ്പെട്ട് തന്നെ ഉപദേശിക്കുകയാണോ എന്നും അദ്ദേഹം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...