കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ലീൻ സിറ്റി മാനേജർ എന്താണ് മാനേജ് ചെയുന്നത്. കുട്ടികൾക്ക് റോഡിലൂടെ നടക്കാൻ പറ്റണ്ടേ. വേസ്റ്റ് ബിനുകളിൽ അല്ല അതിന്റെ പുറത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. എങ്ങനെയാണ് കൊച്ചിയെ നന്നാക്കുക. എന്താണ് ഇത്രമടി. കോർപ്പറേഷൻ ഇക്കാര്യം ആലോചിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി വിമർശിച്ചു. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത് എന്ന് ജനങ്ങളെ എങ്ങനെ പറഞ്ഞുമനസിലാക്കണമെന്നും കോടതി ചോദിച്ചു. കൊച്ചിയിൽ ഏത് പൗരനാണ് ഇത്തരം ഫണ്ടമെൻ്റൽ റൈറ്റ്?. തല ഉയർത്തി നടക്കാൻ കഴിയില്ല. കുഴിയിൽ വീഴുമെന്ന പേടിയെന്നും കോടതി വിമർശിച്ചു.

കൊച്ചി നഗരത്തിലെ ഫൂട്ട്പാത്തുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നു. കച്ചവടക്കാരും മറ്റും ഫൂട്ട്പാത്തുകളിൽ ആണ്. കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇതുസംബന്ധിച്ച് കൊച്ചി കോർപ്പറേഷൻ പ്രോട്ടോക്കോൾ പുറത്തിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ ഫ്ലക്സ് ബോർഡിൽ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. തിരുവനന്തപുരത്ത് വ്യാപകമായി ബോർഡുകൾ ഉയരുന്നു. കൊല്ലത്ത് ചിന്നക്കട ജംഗ്ഷനിൽ ബോർഡുകളും കൊടി തോരണങ്ങളും. കൊച്ചിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ മറച്ച് ഫുട്ബോൾ കാണാം എന്ന് ഫ്ലക്സ് വെച്ചു. കോടതി ഉത്തരവ് ലംഘിക്കുന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...