വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കള്ള പ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ടും പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.കള്ള പ്രചാരണങ്ങളാണ് സര്‍ക്കാര്‍ വന്ന് ഒരുമാസമാകുന്നതിന് മുന്‍പ് മുഴുവന്‍ നടത്തിയത്. വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അതിനെ ശക്തമായി വിമര്‍ശിച്ചു. തെറ്റാണ്, വൈസ് ചാന്‍സലര്‍മാരുടെ പദവിക്ക് ചേര്‍ന്നതല്ല സംഘപരിവാറിന്റെ പരിപാടിക്ക് പോയി പങ്കെടുത്തതെന്ന് ഞാന്‍ പറഞ്ഞു.

വിമര്‍ശനം മാത്രം പോര എന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി. ആ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേരളത്തിലെ നാല് വൈസ്ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു. അത് തെറ്റാണെന്ന് പോലും പറഞ്ഞിട്ടില്ല. മാത്രമല്ല, അന്നത്തെ ഉന്നത വിദ്യാസമന്ത്രി അതിനെ ന്യായീകരിച്ചു. ഒരു പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പോകുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞു. അതില്‍ ഒരു വൈസ് ചാന്‍സലര്‍ സിപിഐഎം സംഘടനയുടെ നേതാവായിരുന്നയാളായിരുന്നു. ഇത്രപെട്ടന്ന് ഇതൊന്നും മറന്നു പോകരുത്. എന്നിട്ട് ഞങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയാണ് – അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഒരു സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി അത് അവിടെ മത്സരിച്ച ഞങ്ങളുടെ സ്ഥാനാര്‍ഥി ഷാഫിയുടെ തലയില്‍ കെട്ടിവച്ച് തോല്‍പ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ക്കെതിരെ എന്തൊരു ആക്ഷേപമായിരുന്നു. ഞങ്ങളല്ലെന്ന് അന്ന് തന്നെ പറഞ്ഞു. ഒരു പയ്യനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അവന്‍ തന്റെ ഫോണ്‍ കൊണ്ടുപോയി പൊലീസില്‍ ഹാജരാക്കി. സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കണ്ടേ? എന്തൊരു കാപട്യമാണ് സിപിഐഎം അവിടെ നടത്തിയത്. സംഘപരിവാര്‍ ചെയ്യുന്ന അതേ പണി സിപിഐഎം ചെയ്തില്ലേ – അദ്ദേഹം ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...