പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​ഗതാ​ഗത മന്ത്രി സിപി ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​ഗതാ​ഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങാൻ കഴിയില്ലെന്നും അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2026 ജൂൺ 16ന് 18.56 ലക്ഷം പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തു. ഇതിൽ 11.84ഉം സ്ത്രീകളാണ്. ഈ ദിവസത്തെ യാത്രക്ക് 2.46 കോടി കെഎസ്ആർടിസിക്ക് സർക്കാർ നൽകണമെന്നും സിപി ജോൺ പറഞ്ഞു.

തിരുവനന്തപുരത്ത് മാത്രമാണ് സിറ്റി ഫാസ്റ്റ് ഉള്ളത്. 384 സിറ്റി ഫാസ്റ്റ് ബസുകൾ ഉണ്ട്. ഒരു ഓർഡിനറി പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. സിറ്റി ഫാസ്റ്റ് തിരിച്ചറിയാൻ ആണ് സ്റ്റിക്കർ ഒട്ടിച്ചത്. രണ്ട് സിറ്റി ഫാസ്റ്റ് ഓർഡിനറി ആക്കി. പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ സർവീസുകളാണ് ഓർഡിനറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ബസുകൾ വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണം വകുപ്പ് സെക്രട്ടറി പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...