പുതിയ സര്‍ക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേര്‍ത്ത് പിടിക്കുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

പറവൂർ: പുതിയ സര്‍ക്കാരിന്റെ ഓരോ നടപടിയും പാവപ്പെട്ടവനെ ചേര്‍ത്ത് പിടിക്കുന്നതായിരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അധികാരത്തിന്റെ ഗര്‍വ് ഒരിക്കലും കാണിക്കില്ലെന്നും, തന്റെ പേരില്‍ നാട്ടുകാര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും പറവൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിന്റെ മഹാ നടന്മാരുള്‍പ്പെടെ എത്തിയാണ് ജില്ലയിലേയ്ക്ക് മടങ്ങിയെത്തിയ വി ഡി സതീശനെ വരവേറ്റത്. മുഖ്യമന്ത്രി എത്തിയതോടെ ആവേശക്കടല്‍ ആയിരുന്നു ഇന്ന് എറണാകുളം. രാവിലെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തിയത്തിലും, വൈകിട്ട് പറവൂരിലും സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ചടങ്ങിനെത്തിയ മലയാളത്തിന്റെ മഹാനടന്മാര്‍ പുതിയ സര്‍ക്കാരിലുള്ള പ്രതീക്ഷ മറച്ചുവച്ചില്ല.

വി ഡി സതീശന്റെ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണമെന്ന് ശ്രീകുമാരന്‍ തമ്പിയും എടുത്ത് പറഞ്ഞു. മറുപടിപറയുന്നതിനിടെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇടറി. വാത്സല്യവും സ്‌നേഹവും വാരിക്കോരി തന്ന നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍, വെല്ലുവിളിയും പ്രതീക്ഷകളും പ്രിയ ജനതയോട് പറഞ്ഞു.വെല്ലുവിളി ആയിട്ടാണ് ധനവകുപ്പ് എടുത്തതെന്നും കേരളത്തെ തുറമുഖം നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...