താൻ രാജാവും മറ്റുള്ളവർ പ്രജകളുമെന്ന ചിന്തയുള്ളവർ ഭരിച്ചാൽ ജനാധിപത്യം പരാജയപ്പെടും ; എൻ.എസ്.എസിനെതിരെ ശ്രീകുമാരൻ തമ്പി

For full experience, Download our mobile application:
Get it on Google Play

പറവൂർ: അധികാരബോധം അമിതമായി തലയ്ക്കുപിടിച്ചവർ ഭരണാധികാരികളാകുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ വലിയ വെല്ലുവിളിയാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. മന്ത്രിമാർ രാജാക്കന്മാരല്ലെന്നും ജനങ്ങളുടെ പ്രതിനിധികളാണെന്നുമുള്ള തിരിച്ചറിവ് ഒരു ഭരണാധികാരിക്ക് അനിവാര്യമാണെന്നും വി.ഡി. സതീശൻ അത്തരം ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തുന്ന വ്യക്തിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹത്തിന്റെ ജനപ്രീതി പ്രവർത്തന മികവിന്റെയും പെരുമാറ്റത്തിന്റെയും ഫലമാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ചടങ്ങിൽ എൻ.എസ്.എസ് നേതൃത്വത്തിനെതിരെയും ശ്രീകുമാരൻ തമ്പി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു.

സമുദായ സേവനത്തിനായി രൂപം കൊണ്ട സംഘടനയുടെ നേതൃത്വം ജനങ്ങളെ ഭൃത്യരായി കാണാതെ തങ്ങളെ രാജാക്കന്മാരായി കരുതുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ മുന്നിൽ നിർത്തി പ്രവർത്തിക്കാൻ കഴിയുന്നവർക്കേ നല്ല ഭരണാധികാരിയാകാൻ സാധിക്കൂ എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ആ സത്യം ഉൾക്കൊണ്ട നേതാവാണ് മുഖ്യമന്ത്രിയെന്നും പറഞ്ഞു. അതേ ചടങ്ങിൽ വി.ഡി. സതീശൻ തനിക്ക് ഒരു സുഹൃത്താണെന്ന് നടൻ മോഹൻലാലും പറഞ്ഞു. സത്യസന്ധതയും സുതാര്യതയും ഉള്ളതുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയതെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. ഒരു ‘നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് ’ എന്ന നിലയിൽ വി.ഡി. സതീശൻ ഒരു സ്വപ്നജീവിയാണെന്നും കേരളത്തിന്റെ ഭാവിയിൽ വലിയ പ്രതീക്ഷകളാണ് ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ചിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...