ലൂസിഫർ തരംഗവും മറികടന്നു ; ബുക്ക് മൈ ഷോയെ ഇളക്കിമറിച്ച് ദൃശ്യം 3

For full experience, Download our mobile application:
Get it on Google Play

തീയേറ്ററുകളിൽ ‘ജോർജുകുട്ടി’ തരംഗം. റിലീസിന്റെ മൂന്നാം ദിനത്തിൽ ടിക്കറ്റ് വിൽപനയിൽ റെക്കോർഡ് നേട്ടമാണ് ദൃശ്യം 3 സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ മൂന്നാം ദിനം മാത്രം 3.62 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതോടെ മലയാള സിനിമയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കപ്പെടുന്ന ചിത്രം എന്ന റെക്കോർഡ് ദൃശ്യം 3-ക്ക് സ്വന്തമായി. ടിക്കറ്റ് വിൽപനയിലെ ഈ കുതിപ്പോടെ ‘എമ്പുരാൻ’, ‘തുടരും’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റെക്കോർഡുകൾ ദൃശ്യം 3 പഴങ്കഥയാക്കി. റിലീസ് ചെയ്ത് വെറും 58 മണിക്കൂറിനുള്ളിൽ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി രൂപ സമാഹരിച്ചു.

മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി കടക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ സ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച ‘എമ്പുരാൻ’ ആണ്. ആദ്യ ഞായറാഴ്ചയായ ഇന്ന് ലോകമെമ്പാടും വൻ ബുക്കിംഗും മികച്ച ഒക്കുപ്പൻസിയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആശിർവാദ് സിനിമാസ് 11 ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരുന്നു. മോഹൻലാലിന്റെ പിറന്നാൾ സമ്മാനമായി എത്തിയ ഈ ചിത്രം ദൃശ്യം ഫ്രാഞ്ചൈസിയുടെ ആഗോള സ്വീകാര്യത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...