കാളികാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാളികാവ് ചെങ്കോട് തൊണ്ടിയില്‍ സുഫൈല്‍ (28)ആണ് കാളികാവ് പോലിസിന്റെ പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ് സമാന കേസില്‍ ശിക്ഷ അനുഭവിച്ച ആളാണ് സുഫൈല്‍. ലോക് ഡൗണ്‍ ആരംഭിച്ച കാലത്താണ് കേസിന് ആസ്പദമായ സംഭവം. പ്രതിക്കെതിരേ കാളികാവ് പോലിസ് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. കാളികാവ് സിഐ പി ജ്യോതിന്ദ്രകുമാര്‍, എസ്‌ഐ സി കെ നൗഷാദ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം വിനയന്‍, ശ്രീജ, കൃഷ്ണകുമാര്‍, വിമല്‍, ശ്രീവിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment