എൽ.കെ.ജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  എൽ.കെ.ജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂളിൽ സഹായി ആയി ജോലി ചെയ്തിരുന്ന ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസൺ (54) നെയാണ് കരീലക്കുളങ്ങര പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മിഠായി നൽകി പ്രലോഭിപ്പിച്ച് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. സ്കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്.

രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പോലീസ് പറഞ്ഞു. ശാരീരികമായി അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാവ് കരീലക്കുളങ്ങര പോലീസിൽ പരാതി നൽകുകയായിരുന്നു.  പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഹരിപ്പാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...