വധശിക്ഷ നീതിയല്ല പ്രതികാരമാണ് ; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വധശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ് രംഗത്ത്. ജീവപര്യന്തം ശിക്ഷയാണ് വധശിക്ഷയേക്കാള്‍ കടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന ഇന്ദിര ജെയിംസിങ്ങിന്റെ അഭിപ്രായത്തെയും കുര്യന്‍ ജോസഫ് പിന്തുണച്ചു. വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കണം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് കഴിയില്ല. കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ മൊത്തം അന്ധരാക്കും എന്ന് പറഞ്ഞ ഗാന്ധിയുടെ മണ്ണാണിത്. വധശിക്ഷ പ്രതികാരമാണെന്നും നീതിനടപ്പാക്കുകയല്ലെന്നും ഡെസ്മണ്ട് ടുട്ടു പറഞ്ഞതായും കുര്യന്‍ ജോസഫ് ഓര്‍മിപ്പിച്ചു.

പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെക്കുറിച്ച് ജനം മറക്കും. നിര്‍ഭയ കേസില്‍ നാല് ചെറുപ്പക്കാരെയാണ് തൂക്കിലേറ്റുന്നത്. നാല് പേര്‍ക്കും മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജെയ്‍സിംങ്ങും നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷക്കെതിരെ രംഗത്തെത്തിയിരുന്നു. നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നായിരുന്നു ഇന്ദിര ജെയ്സിംഗിന്റെ  പ്രസ്താവന. എന്നാല്‍ ഇന്ദിര ജെയ്സിംഗിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഇത്തരം സ്ത്രീകളാണ് ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമെന്നും തന്റെ  മകള്‍ക്ക് നീതി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...