പനി ബാധിച്ച് ബാലികയുടെ മരണം ; തൊട്ടുപിന്നാലെ കോവിഡ് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : പനി ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച ബാലികയുടെ മൃതദേഹം വീട്ടിലെത്തിച്ച് ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ കോവിഡ് സ്ഥിരീകരിച്ചെന്നു വ്യക്തമാക്കി ആരോഗ്യ വകുപ്പ് . കൊച്ചുതോവാള നിരപ്പേൽക്കട ചെറ്റയിൽ ബിനോയി-ജോമോൾ ദമ്പതികളുടെ മകൾ ജോബിന (4) ആണു മരിച്ചത്.

പനിയെത്തുടർന്ന് ജോബിനയെ ഈ മാസം ആദ്യം ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ 12നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചികിത്സയിൽ കഴിയുമ്പോൾ കോവിഡ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് 27നു പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു.

ഇന്നലെ പുലർച്ചെ കുട്ടി മരിച്ചതോടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നു.
രാവിലെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം ഏതാനും മണിക്കൂർ കഴിഞ്ഞാണു കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചെന്ന അറിയിപ്പ് ആരോഗ്യവകുപ്പിൽ നിന്നു കുടുംബാംഗങ്ങൾക്കു ലഭിച്ചത്. പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്ന് ആരോഗ്യ വകുപ്പ് അധികൃതരെത്തി തുടർനടപടികൾ സ്വീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചകഴിഞ്ഞ് കൊച്ചുതോവാള സെന്റ് ജോസഫ് പള്ളിയിൽ സംസ്‌കാരം നടത്തി. സഹോദരി: ജോബിറ്റ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...