രാജസ്ഥാനില്‍ ശിശുമരണങ്ങള്‍ തുടരുന്നു ; ബുന്ദി ജില്ലയിലെ ഒരു ആശുപത്രിയില്‍മാത്രം 10 കുഞ്ഞുങ്ങള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബുന്ദി: രാജസ്ഥാനിലെ കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 100 നവജാത ശിശുക്കള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ബുന്ദി ജില്ലയില്‍ നിന്നും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ബുന്ദിയിലെ ഒരു ആശുപത്രിയില്‍മാത്രം 10 കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച അഡീഷണല്‍ ജില്ലാ കലക്ടര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. വിവിധ ആരോഗ്യ കാരണങ്ങളാലാണ് കുട്ടികള്‍ മരിച്ചതെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

ഡിസംബറില്‍ 10 കുട്ടികള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരില്‍ ഏറെയും മറ്റ് ആശുപത്രികളില്‍ നിന്ന് ഗുരുതരാവസ്ഥയില്‍ എത്തിച്ചവ കുട്ടികളാണ്. ഭാരക്കുറവും ശ്വാസതടസ്സവുമാണ് മരണകാരണങ്ങളില്‍ ഏറെയും. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ച കുട്ടികളുമുണ്ടായിരുന്നുവെന്ന് ആശുപത്രി ചുമതലയുള്ള ഹിതേഷ് സോണി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...