Friday, March 29, 2024 2:57 pm

അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേരും സ്വന്തം പേരിനൊപ്പം ചേർക്കാൻ മക്കൾക്ക് അവകാശമുണ്ട് ; ഡൽഹി ഹെെക്കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരുചേർക്കുന്നതുപോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി വിധി.

Lok Sabha Elections 2024 - Kerala

പിതാവിന്റെ പേര് മാത്രമേ കുട്ടികളുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുട്ടിക്ക് പ്രായപൂർത്തിയാകാത്ത പശ്ചാത്തലത്തിൽ സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ അമ്മയുടെ പേര് ഒപ്പം ചേർക്കുന്നതാണ് പെൺകുട്ടിയുടെ താത്പര്യമെങ്കിൽ അതിൽ എന്താണ് പ്രശ്‌നമെന്ന് ജസ്റ്റിസ് രേഖാ പള്ളി ചോദിച്ചു. കുട്ടിയുടെ പഴയപേരിൽ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നും പേര് മാറ്റുന്നതിലൂടെ ഇൻഷുറൻസ് നടപടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും പിതാവ് വാദിച്ചു. എന്നാൽ ഇക്കാര്യങ്ങൾക്ക് സ്‌കൂളിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദേശം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം പുരോഹിതർക്ക് സാക്ഷ്യപ്പെടുത്താം’ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന...

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു ; ഒരു വർഷത്തിനിടെ റദ്ദാക്കിയത് 3,339 സിംകാർഡുകൾ

0
തിരുവനന്തപുരം : നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ...

ഓൺലൈൻ‌ ട്രേഡിം​ഗ് ; നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി – മോചിപ്പിച്ച് പോലീസ്

0
മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ...

ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്

0
ബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം...