തൃശൂര്‍ : കരുവന്നൂര്‍ വായ്പ തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. തട്ടിപ്പിനെക്കുറിച്ച് സി.പി.എം നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖ പുറത്തുവന്നു. 2018 ഡിസംബര്‍ എട്ടിന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചര്‍ച്ച ചെയ്തു. ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.
ബിനാമി ലോണുകളും പരിധിയില്‍ കൂടുതല്‍ ലോണ്‍ കൊടുക്കുന്നതിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമര്‍ശനമുന്നയിച്ചത്. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്.