ഓണച്ചന്ത ; ജില്ലയില്‍ 204 വിപണന കേന്ദ്രങ്ങളൊരുക്കും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഓണം വിപണന മേളയോടനുബന്ധിച്ച് ജില്ലയില്‍ 204 വിപണന കേന്ദ്രങ്ങളൊരുക്കും (ഓണച്ചന്ത). കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെയാണ് ചന്തകള്‍ ഒരുക്കുന്നത്. 108 വിപണികള്‍ ജില്ലയിലെ 12 ബ്ലോക്കുകളിലുമുള്ള 78 കൃഷി ഭവനുകളുടെയും ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും ചുമതലയിലും മൂന്നെണ്ണം ഫാമുകളിലുമായാണ് ഒരുക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തിലും ചന്തകള്‍ ഒരുക്കും. ഓഗസ്റ്റ് 17 മുതല്‍ 20 വരെയാണ് ഓണച്ചന്ത. ഓണച്ചന്തയ്ക്കാവശ്യമായ പച്ചക്കറി, പഴം ഉത്പ്പന്നങ്ങള്‍ പരമാവധി കര്‍ഷകരില്‍ നിന്നും സംഭരിക്കും. ഈ വര്‍ഷം മുതല്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി ഉത്പ്പന്നങ്ങള്‍ക്ക് ‘സുഭിക്ഷം സുരക്ഷിതം’ എന്ന പേരില്‍ പ്രത്യേകം കൗണ്ടറുകളും ഓണ വിപണികളില്‍ ഒരുക്കും. കൃഷിഭവന്‍, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഓണവിപണിക്കായി നല്‍കുന്ന കര്‍ഷകന് അനുമോദന പത്രം നല്‍കും.

കുടുംബശ്രീയുമായി സഹകരിച്ച് ഓണച്ചന്തയില്‍ കുടുംബശ്രീ ഉത്പ്പന്നങ്ങളും ഉള്‍പ്പെടുത്തും. ഹരിതച്ചട്ടം പാലിച്ചും കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും വിപണിയുടെ പ്രവര്‍ത്തനം. കുട്ടികളെ വിപണന കേന്ദ്രത്തില്‍ കൊണ്ടുവരാന്‍ പാടില്ല. വിപണിയിലെ തിരക്ക് ഒഴിവാക്കാനായി 100 രൂപ മുതല്‍ 200 രൂപ വരെയുള്ള പച്ചക്കറി കിറ്റുകളും ലഭൃമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...