ചൈൽഡ് ലൈൻ സംവിധാനം താളംതെറ്റുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേന്ദ്രസർക്കാർ ഫണ്ട് മുടങ്ങിയതോടെ എൻ ജി ഒകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ചൈൽഡ് ലൈൻ സംവിധാനം താളംതെറ്റുന്നു. കരാർ പ്രകാരം എൻ ജി ഒകൾ മുൻകൂർ ഫണ്ട് മുടക്കുകയും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചുനൽകുകയുമായിരുന്നു. എന്നാൽ കേന്ദ്രഫണ്ട് നിര്‍ത്തിവെച്ചതോടെ പ്രതിസന്ധി രൂക്ഷമായി. വനിതാശിശുവികസന മന്ത്രാലയത്തിന് കീഴിൽ നിന്ന് ചൈൽഡ്‌ലൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റാനുള്ള തീരുമാനം വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ജില്ലയിൽ മൂന്ന് എൻ ജി ഒകളാണ് പ്രവർത്തിക്കുന്നത്. നിലവിൽ പ്രതിസന്ധി രൂക്ഷമല്ലെങ്കിലും ഫണ്ട് ലഭിക്കാത്തതിനാൽ വരും മാസങ്ങളിൽ ഫീൽഡ് സന്ദർശനം ഉൾപ്പെടെ അവസാനിപ്പിക്കേണ്ടി വരുമെന്ന് അധികൃതർ പറയുന്നു.

വിഷയം ​ഗൗരവമായി പരി​ഗണിക്കാൻ സംസ്ഥാന സർക്കാരും തയ്യാറായിട്ടില്ല. അടുത്ത മാർച്ചോടെ എൻ ജി ഒകളുമായുള്ള പ്രോജക്ട് അവസാനിക്കും. ഹെൽപ്പ് നമ്പറായ 1098 എമർജൻസി നമ്പറായ 112 ലേക്ക് ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനവും തിരിച്ചടിയാകും. കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കാൻ ചൈൽഡ്‌ലൈന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തുടനീളം ചൈൽഡ്‌ലൈൻ പ്രവർത്തനങ്ങൾ തടസപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ പല പ്രോജക്ടുകളും നിറുത്തേണ്ടിവരും. അടിയന്തര ഇടപെടൽ ആവശ്യമാണ് എന്ന് ചൈൽഡ്‌ലൈൻ ജീവനക്കാരൻ മാത്യു ജോസഫ് പറയുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...