ശൈശവ വിവാഹങ്ങൾ കുറയ്ക്കണം ; ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ആസാം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ആസാം. ഇതിനുമുന്നോടിയായി മുസ്ലീം വിവാഹ, വിവാഹ മോചന രജിസ്‌ട്രേഷൻ പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആസാം മന്ത്രി ജയന്ത മല്ല ബറുവയാണ് ഇക്കാര്യം അറിയിച്ചത്.’1935ലെ ആസാം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കും.ഇക്കാര്യങ്ങളെല്ലാം പ്രത്യേക വിവാഹ നിയമത്തിന് കീഴിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’- ജയന്ത മല്ല ബറുവ വ്യക്തമാക്കി.

ഈ തീരുമാനം ശൈശവ വിവാഹങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ബിൽ ഉടൻ ആസാം നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഫെബ്രുവരി 28 നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയിരുന്നു. ഇതോടെ രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...