സൗഹൃദം ഒടുവിൽ പ്രണയമായി ; പാക് യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജ

For full experience, Download our mobile application:
Get it on Google Play

ലാഹോര്‍ : പ്രണയബന്ധത്തിനൊടുവില്‍ വീണ്ടുമൊരു ഇന്ത്യന്‍ വംശജയായ യുവതിയും പാകിസ്ഥാന്‍ സ്വദേശിയായ യുവാവും തമ്മില്‍ വിവാഹിതരായി. ജര്‍മ്മനിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ സിഖ് യുവതി ജസ്പ്രീത് കൗറും പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ അലി അര്‍സലാനും തമ്മിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്‍പ് ജസ്പ്രീത് കൗര്‍ ഇസ്ലാം മതം സ്വീകരിച്ച് സൈനബ എന്ന പേര് സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

”കുടുംബത്തോടൊപ്പം ജര്‍മ്മനിയില്‍ താമസിക്കുമ്പോഴാണ് ജസ്പ്രീതും അര്‍സലാനും തമ്മില്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം പ്രണയബന്ധത്തിലായതോടെ വിവാഹം ചെയ്യാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ജസ്പ്രീതിനെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അര്‍സലാന്‍ ക്ഷണിച്ചു. മതപരമായ സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ ജസ്പ്രീതിന് ഏപ്രില്‍ 15 വരെ സാധുതയുള്ള വിസയും അനുവദിച്ചിരുന്നു. തുടര്‍ന്ന് ജനുവരി 16നാണ് ജസ്പ്രീതും അര്‍സലാനും പാകിസ്ഥാനില്‍ വച്ച് കൂടിക്കാഴ്ച നടന്നത്.” ശേഷം സിയാല്‍കോട്ട് ജാമിയ ഹനഫിയയില്‍ വച്ച് ജസ്പ്രീത് ഇസ്ലാം മതം സ്വീകരിച്ച് ഇരുവരും വിവാഹം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച രണ്ടായിരത്തിലധികം അമുസ്ലീകളില്‍ ഒരാളാണ് ജസ്പ്രീത് കൗറെന്ന് ജാമിയ ഹനഫിയ അധികൃതര്‍ വ്യക്തമാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...