ട്രാഫിക് നിയമങ്ങൾ പാലിച്ചവർക്ക് മധുരം നൽകിയും ലംഘകരെ ഉപദേശിച്ചും കുട്ടിപോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡിൽ സുരക്ഷിതയാത്ര എല്ലാവർക്കും ഉറപ്പാക്കാൻ ബോധവൽക്കരണവുമായി ജില്ലാ പോലീസ്. രാവിലെ 11 ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ബോധവൽക്കരണപരിപാടി ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് റോഡപകടങ്ങൾ കാരണമാണെന്നും ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നതിലൂടെ സ്വന്തവും മറ്റുള്ളവരുടെയും ജീവനുകൾ സംരക്ഷിക്കാനാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

എല്ലാവരും നിയമം അനുസരിക്കുന്നവരായി പരിവർത്തിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അറുപതോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു. ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനങ്ങൾ ഓടിച്ചെത്തിയവർക്ക് മധുരം നൽകുകയും അഭിനന്ദിക്കുകയും ചെയ്ത കുട്ടിപോലീസ്, ലംഘകർക്ക് സ്നേഹത്തോടെ താക്കീത് നൽകുകയും ചെയ്തു.

ട്രാഫിക് നിയമങ്ങളെപ്പറ്റി അത്തരക്കാരെ ബോധവൽക്കരിക്കുകയും ലംഘിച്ച് യാത്രകൾ നടത്തുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ ക്കുറിച്ച് ഓർമിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിട്ടാണ് യാത്രയാക്കിയത്. റോഡ് സുരക്ഷാപദ്ധതി ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരൻ, പത്തനംതിട്ട ഡി വൈ എസ് പി എസ്.നന്ദകുമാർ, പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി.സുരേഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...