ലോക ഭിന്നശേഷി ദിനം സന്തോഷ സംഗമം ആക്കി റാന്നി ബി ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി: ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി.ആട്ടവും പാട്ടുമായി കുട്ടികൾ ആഹ്ലാദിച്ചു. പരിപാടിയുടെ ഭാഗമായി ബിഗ് ക്യാൻവാസിൽ ആശംസ കുറിയ്ക്കൽ, വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത ഭിന്നശേഷി സൗഹൃദ ചിത്രങ്ങളുടെയും പോസ്റ്ററുകളുടെയും പ്രദർശനം, കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും കലാപരിപാടികളും നടന്നു. സംഗമം റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണി ഗായകൻ സുമേഷ് അയിരൂർ വിശിഷ്ടതിഥിയായി.റാന്നി വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സച്ചിൻ വയല കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

റാന്നി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെസ്സി അലക്സ്‌, റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാല, ബ്ലോക്ക് മെമ്പർ എം.എസ് സുജ, ബെന്നി പുത്തൻപറമ്പിൽ, ആലിച്ചൻ ആറൊന്നിൽ, ബിപിസി ഷാജി എ. സലാം, പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ പ്രഥമധ്യാപകന്‍ ഷാജി തോമസ്, പൊന്നി, ഹിമമോൾ സേവ്യയർ, മേരിക്കുട്ടി എസ്. കുര്യൻ,ബീനാമ കോശി,എന്‍ ഭദ്രാ ശങ്കർ, റജീനാ ബീഗം, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...