എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ബഹ്‌റനിൽ തുടര്‍ പഠനത്തിന് പിതാവ് എന്‍.ഒ.സി നല്‍കണം : ബാലാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ബഹ്‌റനിലെ ഏഷ്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് തുടര്‍ പഠനത്തിന് എന്‍.ഒ.സി നല്‍കാന്‍ കുട്ടിയുടെ പിതാവ് മനു വര്‍ഗീസിനോട്  നിര്‍ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മനു വര്‍ഗീസ് ഉത്തരവ് കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ കുട്ടിയ്ക്ക് എന്‍.ഒ.സി നല്‍കണം. കുട്ടിയോടൊപ്പം ബഹ്റിനില്‍ പോകുന്നതിനുള്ള വിസ ആവശ്യങ്ങള്‍ക്ക് അമ്മയ്ക്ക്  എന്‍.ഒ.സി ഇ-മെയിലായും നല്‍കണം.

നിയമപരമായി വിവാഹ മോചനം നേടാത്ത അച്ഛന്‍ അമ്മയുടെ വിസ റദ്ദാക്കുകയും കുട്ടിയേയും അമ്മയേയും നാട്ടിലുപേക്ഷിച്ച് ബഹ്‌റനിലെ സ്‌കൂളില്‍ പഠിക്കാനുള്ള തന്റെ അവസരം നിഷേധിച്ചതായുള്ള കുട്ടിയുടെ പരാതി പരിഗണിച്ച് കമ്മീഷന്‍ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യ രാഷട്രസഭ നടത്തിയ പ്രഖ്യാപനം ബഹ്റിന്‍ അംഗീകരിച്ചിട്ടുള്ളതാണ്.

ഉത്തരവ് അനുസരിക്കാന്‍ മനു വര്‍ഗീസ് തയാറാകാത്തപക്ഷം കുട്ടിക്ക് അമ്മയ്‌ക്കൊപ്പം ബഹ്റിനില്‍ പോകാനും തുടര്‍ പഠനത്തിനുള്ള എന്‍.ഒ.സി ഉള്‍പ്പെടെ ലഭ്യമാക്കാനും ബഹ്റിനിലെ ഇന്ത്യന്‍ അംബാസഡര്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ഇതിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

തിരുവല്ല സ്വദേശിയായ കുട്ടി അമ്മയും അച്ഛനുമൊത്ത് ബഹ്റിനില്‍ താമസിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ കുട്ടിയെയും അമ്മയെയും കേരളത്തില്‍ വിട്ട് അച്ഛന്‍ ബഹ്റിനില്‍ പോകുകയും അവരറിയാതെ സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി നാട്ടില്‍ അയക്കുകയുമായിരുന്നു.

അമ്മയ്ക്ക് ബഹ്റിനില്‍ പോകാന്‍ ഉടന്‍ വിസ ശരിയാകുമെന്നും തനിക്ക് ബഹ്റിനില്‍ തുടര്‍ന്ന്  പഠിക്കുന്നതിന് അമ്മയോടൊപ്പം പോകാന്‍ എന്‍.ഒ.സി അനുവദിക്കാന്‍ അച്ഛന് കമ്മീഷന്‍ നിര്‍ദേശം നല്‍കണമെന്നും കുട്ടി പരാതിപ്പെടുകയായിരുന്നു. കമ്മീഷന്‍ കൂടിക്കാഴ്ചയില്‍ അമ്മയോടൊപ്പം കുട്ടി പങ്കെടുക്കുകയും അച്ഛന്‍ വിട്ടു നില്‍ക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...