ഐസ്ക്രീമിൽ വിഷം കലർത്തി 12കാരനെ കൊലപ്പെടുത്തിയ കേസ് ; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ 12 വയസ്സുകാരനെ പിതൃസഹോദരി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാളെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊയിലാണ്ടി അരിക്കുളത്ത് 12കാരന്‍ അഹമ്മദ് ഹസ്സന്‍ റിഫായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ആസൂത്രണം നടന്നെന്ന പോലീസ് നിഗമനം വന്നതോടെയാണ് ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നത്.

കുട്ടിയെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവന്‍ ലക്ഷ്യംവച്ചാണ് വിഷം ചേര്‍ത്ത ഐസ്‌ക്രീം വീട്ടില്‍ വച്ചത്. സഹോദരന്റെ ഭാര്യയോടുള്ള വൈരാഗ്യമാണ് ഇത്തരത്തിലൊരു ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നും വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികള്‍ പുറത്ത് പോയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. എലിവിഷം വാങ്ങി ഐസ്‌ക്രീമില്‍ കലര്‍ത്തി കുട്ടിക്ക് നല്‍കിയതാണെന്ന് കുട്ടിയുടെ പിതൃസഹോദരി താഹിറ പോലീസിന് മൊഴി നല്‍കിയിരിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...