കുട്ടികള്‍ക്ക് കൊറോണ പിടിപെടനും വാഹകരാകാനും സാധ്യത കൂടുതല്‍ ; ഐ.സി.എം.ആര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കുട്ടികളില്‍ കൊറോണ വൈറസ് പിടിമുറുക്കില്ലെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഇവര്‍ വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. ചില സംഭവങ്ങള്‍ ഈ സാധ്യത ചൂണ്ടിക്കാട്ടുന്നതാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

നിലവില്‍ ഇന്ത്യയിലെ കണക്കുകള്‍ അനുസരിച്ച്‌ 17 വയസ്സില്‍ താഴെ എട്ട് ശതമാനം കുട്ടികളില്‍ മാത്രമേ കോവിഡ് 19 സ്ഥികീരിച്ചിട്ടൊള്ളു. അഞ്ചു വയസ്സില്‍ താഴെ ഈ കണക്ക് വളരെ കുറവാണ്. എന്നാല്‍ ഇവര്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ത്താനിടയുണ്ടെന്ന് ഭാര്‍ഗവ പറഞ്ഞു. മിസോറാമിലെ വൈറസ് വ്യാപനത്തെക്കുറിച്ച്‌ സംസാരിച്ചപ്പോഴാണ് കുട്ടികള്‍ രോഗ വാഹകരാകാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതരില്‍ കാവസാക്കി രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു. രക്തക്കുഴലുകളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് കവാസാക്കി രോഗം. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, കണ്ണിലും ചുണ്ടിലും ഉണ്ടാകുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്.

ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് രോഗികളില്‍ കവാസാക്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇന്ത്യയില്‍ അത്തരത്തിലുള്ള അനുഭവങ്ങള്‍ ഇല്ലെന്ന് ഭാര്‍ഗവ പറഞ്ഞു. ഈ രോഗം ചെറിയ കുട്ടികളില്‍ വളരെ പെട്ടെന്ന് പിടിപെടുകയും ഹൃദയ വാല്‍വുകളില്‍ രക്തം കട്ടയായി ഹൃദയാഘാതത്തിന് വരെ കാരണമാകുകയും ചെയ്യുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...