ആരോഗ്യ സേതു നിര്‍മിച്ചതാരാണെന്ന് അറിയില്ലെന്ന് കേന്ദ്രം ; മറുപടി അസംബന്ധമെന്ന് വിവരാവകാശകമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ആരോഗ്യ സേതു ആപ്പിന് രൂപം കൊടുത്തത് ആരെന്ന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ വിചിത്ര മറുപടി. മന്ത്രാലയത്തിന്റെ മറുപടി അസംബന്ധമാണ്. രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ ആണെന്നാണ് ആരോഗ്യ സേതു ആപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. പിന്നെയെങ്ങനെയാണ് ആപ്പിന് രൂപം നല്‍കിയവരെക്കുറിച്ച് വിവരമില്ലെന്ന് പറയുന്നതെന്ന് വിവരാവകാശ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ ചോദിച്ചു. അപേക്ഷകനായ സൗരവ് ദാസ് നല്‍കിയ പരാതിയില്‍ ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വിശദീകരണം തേടി. അടുത്തമാസം 24ന് കമ്മീഷന് മുന്‍പാകെ ഹാജരായി വിശദീകരണം നല്‍കണം.

ആപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പക്കലില്ലെന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍. ഐടി മന്ത്രാലയം, ദേശീയ ഇഗവേണന്‍സ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി നല്‍കിയത്. ഇതെത്തുടര്‍ന്ന് ആരാണ് ആരോഗ്യസേതു ആപ് നിര്‍മിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെബ്‌സൈറ്റിനെക്കുറിച്ച് അറിവില്ലെങ്കില്‍ എങ്ങനെയാണ് സര്‍ക്കാരിന്റെ ഡൊമൈനില്‍ വെബ്‌സൈറ്റ് നിര്‍മിച്ചതെന്നും കമ്മീഷന്‍ ചോദിച്ചു.

വിവരങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും ദേശീയ ഇ ഗവേണന്‍സ് ഡിവിഷനും വിവരാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിരുത്തരവാദിത്തപരമായി മറുപടി നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...