കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തി എടുക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കുട്ടികളെ വിശ്വപൗരന്മാരായി വളര്‍ത്തി എടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളില്‍ (മുരിങ്ങശേരി) നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ ഇന്ന് കണ്ടും കേട്ടും അനുഭവിച്ചുമാണ്  പഠിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ  ഏഴ് വര്‍ഷം സ്‌കൂള്‍ അടച്ചുപൂട്ടേണ്ടതോ, ഡിവിഷന്‍ കുറവ് മൂലം അധ്യാപകരെ മാറ്റേണ്ട സാഹചര്യമോ ഉണ്ടായില്ല.  പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ ക്ലാസുകളും സ്മാര്‍ട്ട് ക്ലാസ് റൂം ആക്കിയിരുന്നു. കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തുന്നുണ്ട്.

നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകളുടെ വികസനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച  ഒരു കോടി രൂപയിലാണ് ദേശവാസികള്‍ക്ക് ആത്മബന്ധം ഉള്ളതും അനേകം പേര്‍ പഠിച്ചതുമായ ഇരവിപേരൂര്‍ ഗവ. എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയ സ്‌കൂളില്‍  സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് കണ്ടെത്തി  നടത്തും. ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതുള്‍പ്പെടെ റോഡ്, കുടിവെള്ളം തുടങ്ങി ഓരോ പ്രവര്‍ത്തനവും മണ്ഡലത്തില്‍ പൂര്‍ത്തിയാക്കി വരുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഗവ.എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്. 375.29 ച.മീ.വിസ്തൃതിയില്‍ ഇരു നിലകളിലായാണ് സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍പിള്ള അധ്യക്ഷനായ ചടങ്ങില്‍ പി ഡബ്ല്യു ഡി ബില്‍ഡിംഗ്  സബ്ഡിവിഷന്‍ തിരുവല്ല  അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എല്‍. രാഗിണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, പുല്ലാട് എഇഒ ബി.ആര്‍. അനില, ഇരവിപേരൂര്‍ ജിഎല്‍പിഎസ് പ്രധാന അധ്യാപിക എസ്. ആശ, കോയിപ്രം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സ തോമസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് മാത്യു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമിത രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാര്‍, ത്രേസ്യാമ്മ കുരുവിള, പ്രിയ വര്‍ഗീസ്, ജിന്‍സണ്‍ വര്‍ഗീസ്, ബിജി ബെന്നി, എം.എസ് മോഹന്‍, അനില്‍ ബാബു, കെ.കെ. വിജയമ്മ ടീച്ചര്‍, ഷേര്‍ളി ജയിംസ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കേരള കോണ്‍ഗ്രസ് എം പ്രതിനിധി തമ്പു പനോടില്‍, പി ഡബ്ല്യു ഡി ബില്‍ഡിംഗ്് സെക്ഷന്‍ തിരുവല്ല അസി എന്‍ജിനീയര്‍ എം.ഒ. മിനിമോള്‍, എസ്‌കെജെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി ജാക്സണ്‍ ജോണ്‍സണ്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സജിനി കെ.രാജന്‍, പിറ്റിഎ പ്രസിഡന്റ് റ്റി.ജി. ശന്തനു, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ റെജി കാക്കനാട്ടില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്നി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....