Tuesday, April 23, 2024 3:34 pm

കുട്ടികള്‍ നല്ല ഹൃദയത്തിന് ഉടമയായി നല്ല പൗരന്‍മാരായി വളരണം : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികള്‍ നല്ല ഹൃദയത്തിന് ഉടമയായി നല്ല പൗരന്‍മാരായി വളരുവാനാണ് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെട്ടിപ്പുറം ഗവ. എല്‍പി സ്‌കൂളിന് 1.22 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ടയുടെ ഗൃഹാതുരത്വം നിലനിര്‍ത്തുന്ന സ്‌കൂള്‍ ആണ് വെട്ടിപ്പുറം ഗവ. എല്‍. പി. സ്‌കൂള്‍. അധ്യാപകരും, വിദ്യാര്‍ഥികളും, രക്ഷകര്‍ത്താക്കളും, പൊതുസമൂഹവും ചേര്‍ന്നു നിന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് ഒരു പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നതായും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആറന്മുള മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിച്ചിരുന്നതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷമീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി. കെ.അര്‍ജുനന്‍, മുന്‍സിപ്പല്‍ പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത് കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ അനില അനില്‍, ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ശോഭന, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.എസ്. സന്തോഷ്, പ്രഥമാധ്യാപിക വി. രമാഭായി, പിടിഎ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല, എന്‍. കെ.രജനി, മുഹമ്മദ് ഇക്ബാല്‍, അനില്‍ അയത്തില്‍, രാജി ജിജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലയാളി വോട്ടർമാർക്ക് ആശ്വാസം ; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ – സർവീസ് കൊച്ചുവേളി-ബെംഗളൂരു...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ...

കുരുമുളകിന്‍റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

0
ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം നിരവധി ആരോഗ്യ​ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. പതിവായി കുരുമുളക്...

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ആലപ്പുഴയിൽ സ്പോർട്ട്‌സ് കോംപ്ലക്സ് നിർമ്മിക്കും : ശോഭ സുരേന്ദ്രൻ

0
ആലപ്പുഴ : കേരളത്തിൽ ഏറ്റവും കുറവ് കളിസ്ഥലങ്ങൾ ഉള്ള ജില്ലയാണ് എന്നത്...