ജോസ് കെ മാണിയുടെ പ്രത്യേക നിര്‍ദ്ദേശം, റോഷി അഗസ്റ്റിന്റെ ഉത്തരവ് ; സ്വപ്ന കുടിവെള്ള പദ്ധതിക്ക് സാക്ഷാത്കാരം

For full experience, Download our mobile application:
Get it on Google Play

രാമപുരം: രാമപുരം വെള്ളിലാപ്പള്ളി കോളനി നിവാസികളുടെ ചിരകാല ആവശ്യമായിരുന്നു കോളനികളിലെ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുക എന്നത്. ഉഴുവൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയടുത്തുചാലി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സ്മിത അലക്‌സ്, വാര്‍ഡ് മെമ്പര്‍ ഷൈനി സന്തോഷ്, അലക്‌സി തെങ്ങുംപള്ളിക്കുന്നേല്‍, സന്തോഷ് കിഴക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ ജോസ് കെ മാണി എംപി മുഖാന്തരം ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്നും കോളനിയിലെ 50 വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

നിര്‍മ്മാണ ഉദ്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റ് ബൈജു ജോണ്‍ പുതിയടുത്തുചാലി, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട്, ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ സ്മിത അലക്‌സ്, അലക്‌സി തെങ്ങുംപള്ളി കുന്നേല്‍, ജയചന്ദ്രന്‍ വരകപള്ളില്‍, രാജേഷ് പുത്തന്‍പുര, ഷിന്‍സ് പുറവ്വക്കാട്ട്, ജോര്‍ജ് വള്ളോംകോട്ട്, വിനോദ് ഐക്കര, സിന്ധു രമേശ് എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...