അന്നം ഊട്ടുന്നവരെ ആദരിക്കാൻ കുട്ടികൾ മടിക്കരുത് : പന്ന്യൻ രവീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്നം ഊട്ടുന്നവരെ ആദരിക്കാൻ പുതുതലമുറയിലെ കുട്ടികൾ മടിക്കരുതെന്ന് മുൻ പാർലമെന്റ് അംഗം പന്നിന്റെ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് ഓണപ്പുടവ സമ്മാനിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നേമം ഗവൺമെന്റ് യുപിഎസിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളിലെ മികവുറ്റ അക്കാദമിക – ഇതരപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ആദരവ് ഏറ്റുവാങ്ങിയ സ്കൂളിലെ പാചക തൊഴിലാളികളായ ബുഷറ, ലളിത, സരോജിനി, വസന്ത എന്നിവർക്ക് ഇത് വേറിട്ട അനുഭവമായി. സ്കൂൾ ഹെഡ്മാസ്റ്റർ മൻസൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, എസ് ഐ ഈ ടി ഡയറക്ടർ ബി അബുരാജ്, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം. സോമശേഖരൻ നായർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി വിനോദ്കുമാർ, ബി പി സി എസ്.ജി അനീഷ്, എ. ഇ. ഒ ബിനു, എസ്. എം.സി ചെയർമാൻ എസ്. പ്രേംകുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...