സമൂഹത്തിൽ ലഭ്യമായിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതിരുകളെ കുട്ടികൾ തിരിച്ചറിയുക : ഡോ. മാത്യൂസ് മാർ സെറാഫിo മെത്രാപോലീത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മാർത്തോമ്മ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാഭ്യാസ സമ്മേളനവും അനുമോദന സമ്മേളനവും നടത്തപ്പെട്ടു. സ്കൂൾ പിറ്റി എ പ്രസിഡൻ്റ് മാത്യു കെ തമ്പി അധ്യക്ഷനായിരുന്ന ചടങ്ങ് ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറഫീം മെത്രാപ്പോലിത്ത ഉദ്ഘാടനം നിർവ്വഹിച്ചു. ശരിതെറ്റുകളെ വൈയക്തികമായി വ്യാഖ്യാനിക്കാതെ സമൂഹം സൃഷ്ടിച്ച തത്ത്വങ്ങളിലും നിയമങ്ങളിലും നിലകൊണ്ട് നന്മതിന്മകളെ തിരിച്ചറിയുവാൻ കുട്ടികൾക്ക് സാധിക്കണം. സമൂഹത്തിൽ കുട്ടികൾക്ക് ലഭ്യമായിട്ടുള്ള സ്വാതന്ത്ര്യത്തിൻ്റെ അതിരുകളെ തിരിച്ചറിയുമ്പോഴും സമൂഹത്തെന്ന പോലെ കുടുംബത്തെയും സ്നേഹിക്കുവാൻ കഴിയണമെന്ന് ഉദ്ഘാടകൻ ഓർമ്മിപ്പിച്ചു.

റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായണൻ മുഖ്യ പ്രഭാഷണവും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. പ്ലസ്‌ ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും NMMS, USS, സ്കോളർഷിപ്പ് നേടിയവരെയും ആദരിച്ചു. എം.റ്റി & ഇ.എ സ്കൂൾസ് മനേജർ കുരുവിള മാത്യു, ജിജി മാത്യു സ്ക്കറിയ, മിനി തോമസ്, അജി എം.ആർ, ചെറിയാൻജി കെ കെ, ജനറൽ കൺവീനർ റെജി ചാക്കോ, കുമാരി. ആൽഫിയ മുഹമ്മദ്അലി, കുമാരി ഫർസാന എച്ച് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ...

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...