ഡോ. എം. എസ്. സുനിലിന്റെ 358 -മത് സ്നേഹഭവനം അനുവിനും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 358- മത് സ്നേഹഭവനം ചാരുവേലി ഇലവുങ്കൽ അനു രമേശിനും കുടുംബത്തിനും ആയി അറ്റ്ലാൻഡ മെട്രോ മലയാളി അസോസിയേഷന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും അസോസിയേഷൻ അംഗം സന്ദീപ് ജോസഫ് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം പൂർത്തീകരിക്കുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അനുവും കുടുംബവും. അനു വീട്ടുജോലിക്കായി പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് മകളുടെ ചികിത്സയും ഭർത്താവിന്റെ ചികിത്സയും വീട്ടുചിലവുകളും നടന്നുപോകുന്നത്.

അനുവിന്റെ തുച്ഛമായ വരുമാനം കൊണ്ട് നിത്യവൃത്തിക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി ഒരു ഭവനം പണിയുവാൻ പറ്റാത്ത അവസ്ഥ നേരിൽ കാണാനിടയായ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സിറിൽ തോമസ്, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, പി.വി. ജോസഫ്, പ്രിൻസ് സുനിൽ തോമസ്, ജെയിംസ് ടി സൈമൺ, അർജുൻ സുരേഷ്, സാന്ദ്ര ബോസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...