പുളിക്കീഴ് അങ്കണവാടിയില്‍ പച്ചക്കറികൃഷി പരിപാലനം നടത്തി കുരുന്നുകള്‍

For full experience, Download our mobile application:
Get it on Google Play

പുളിക്കീഴ് : പുളിക്കീഴ് അങ്കണവാടിയില്‍ പച്ചക്കറികൃഷി പരിപാലനം നടത്തി കുരുന്നുകള്‍.
കുരുന്നുകൈകളുടെ പരിപാലനത്താൽ ചീര, വെണ്ട, വഴുതന, തക്കാളി, പച്ചമുളക് തുടങ്ങി വിവിധ ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. കുട്ടികളിൽ കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുകയാണ് ലക്ഷ്യം. ഒരോ നാമ്പു വിടരുമ്പോഴും പൂവിടുമ്പോഴും കുട്ടിക്കർഷകരുടെ മുഖത്തെ ആകാംക്ഷയും സന്തോഷവുമാണ് വീണ്ടും അവരെ കൃഷിയിടത്തേക്ക് എത്തിക്കുന്നതെന്ന് വർക്കർ സുധർമ പറയുന്നു. പഴുത്തുനിൽക്കുന്ന ഓറഞ്ചുകളും ഇവിടുത്തെ അത്ഭുതക്കാഴ്ചയാണ്. തൈകൾ നട്ട് പരിപാലിച്ച് വിളവെടുക്കുംവരെയുള്ള പ്രവൃത്തികൾ കുരുന്നുകളുടെ മനസ്സിൽ പതിപ്പിക്കാനാണ് ഇവരുടെ ശ്രമം. സ്‌കൂൾ വളപ്പിൽ 70 ഗ്രോബാഗുകളിലായി പൊന്നുവിളയിക്കാനുള്ള ഒരുക്കത്തിലാണ് അങ്കണവാടിയിലെ കുട്ടിക്കർഷകർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കെ.ടി.ഡി.സി ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ സൈറ്റ് ; സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ...

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് വീണ്ടുമൊരു രാജി കൂടി ; ആശ അരവിന്ദ് സ്ഥാനം...

0
കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...