കൊച്ചി: ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളേയും സ്ത്രീകളെയും പ്രത്യേകമായി ശ്രദ്ധിക്കണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പോലീസിനും ദേവസ്വം ബോർഡിനുമാണ് നിർദേശം നൽകിയത്. ക്യൂ കോംപ്ലക്സിലും പിൽഗ്രിം ഷെഡിലും ചുക്കുവെള്ളവും ബിസ്ക്കറ്റും നൽകണമെന്നും ക്യൂവിൽ കുടുങ്ങിയ തീർത്ഥാടകരെ സഹായിക്കാൻ കൂടുതൽ വളണ്ടിയർമാരെ നിയോഗിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂ നിന്ന് തീർത്ഥാടകർ ബോധരഹിതരാകുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെഎസ്ആർടിസി ബസ് ഉറപ്പാക്കണം. ബസുകളിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറുന്നില്ലെന്നും ഉറപ്പുവരുത്തണം. ജില്ലാ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ഈ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. നിലക്കലിലെ പാർക്കിംഗ് സൗകര്യങ്ങൾ പത്തനംതിട്ട ആർടിഒ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.






























