ശിശുദിനാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ശിശുദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. സമാപന സമ്മേളനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ഷോണ്‍ വി. ഷിജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി ജെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പ്രസംഗം, കഥാരചന, കവിത രചന എന്നീ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. യോഗത്തില്‍ കുട്ടികള്‍ പ്രസംഗവും കവിത ആലാപനവും നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രഹാം, തിരുവല്ല എഇഒ മിനി കുമാരി, കണ്ണശ സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രമേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജി ജയകൃഷ്ണന്‍, നാരയണന്‍ നമ്പൂതിരി, വിദ്യാര്‍ഥികളായ പവനപുരേശ്, ശിവഹിത തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...