പത്തനംതിട്ട : ജില്ലാതല ശിശുദിനാഘോഷം പത്തനംതിട്ട കളക്ടറേറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വര്‍ണാഭമായി നടന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി തോമസ് പതാക ഉയര്‍ത്തി. കുട്ടികളുടെ പ്രസിഡന്റും തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ അമൃതശ്രീ വി. പിളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായ ഉളനാട് എം.സി.എല്‍.പി.എസിലെ വിദ്യാര്‍ഥിനി നയന സൂസന്‍ തോമസ് ജില്ലാതല ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കറും ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ കൃപാ മറിയം മത്തായി മുഖ്യ പ്രഭാഷണം നടത്തി.
എ.ഡി.എം. അലക്സ് പി. തോമസ് ശിശുദിന സന്ദേശം നല്‍കി. തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി നോമിനി പ്രൊഫ. ടി.കെ.ജി നായര്‍ സ്റ്റാമ്പ് പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് കെ. മോഹന കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത അമൃതശ്രീ വി പിളള, നയന സൂസന്‍ തോമസ്, കൃപാ മറിയം മത്തായി, ആന്‍ മേരി അനീഷ്, ദേവികാ സുരേഷ് തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, വൈസ് പ്രസിഡന്റ് വിമല്‍ രാജ്, ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.