അടൂര്‍ : കുട്ടികളുടെ നൈസർഗികവും സർഗാത്മകവുമായ കലാരംഗത്തെ കഴിവുകൾ വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ പദ്ധതിയിൽ ഉൾപ്പെടുത്തി അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തുന്ന ചിൽഡ്രൻസ് തിയേറ്ററിന്റ ഭാഗമായി കുട്ടികൾ നടത്തുന്ന കലാജാഥ ബുധനാഴ്ച നടക്കും. 2 മണിക്ക് അടൂർ ബോയസ് ഹയർ സെക്കണ്ടറി സ്കൂള്‍ ആഡിറ്റോറിയത്തിലാണ് സമാപന പരിപാടികള്‍. കുട്ടികളുടെ ഈ മികച്ച കലാവിരുന്ന് കാണുവാൻ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്.